Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : University College

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഘ​ർ​ഷം; പി​ണ​റാ​യി വി​ജ​യ​ന്‍ സ്ഥ​ല​ത്തെ​ത്തി

തി​രു​വ​ന​ന്ത​പു​രം: യു​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തെ സം​ഘ​ർ​ഷ സ്ഥ​ല​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സം​ഭ​വം ആ​സൂ​ത്രി​ത​മാ​യ മ​ർ​ദ​ന​മാ​ണെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഹോ​സ്റ്റ​ലി​നെ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നെ​യും ല​ക്ഷ്യ​മി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സും പൊ​ലി​സും ചേ​ർ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് പി​ണ​റാ​യി​യു​ടെ ആ​രോ​പ​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് കാ​ട​ത്ത​മാ​ണെ​ന്നും ഒ​രു സം​ഘ​ട​ന​യും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. 

എ​ഡി​ജി​പി പി. ​വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഹോ​സ്റ്റ​ലി​ലേ​ക്ക് പൊ​ലി​സ് ക​യ​റി ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും ഗ്ര​നേ​ഡ് പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തിരുന്നു.

 

Latest News

Corehub Up